തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാൻ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ അദ്ദേഹം കളവാണ് പറയുന്നതെന്നും അവ എടുത്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു.